‘അണ്ണന്റെ ഓണത്തല്ല്’; മുണ്ടൂർ മാടനെ വെല്ലാൻ അമ്മിണി; ട്രെയിലർ
Mail This Article
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ വേറിട്ട വേഷപ്പകര്‍ച്ചയില്‍ ബിജു മേനോനും റോഷനും ഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
ജി.ആര്‍. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്. മോഹൻലാൽ–പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി 'യുടെ സഹ എഴുത്തുകാരന്‍ കൂടിയാണ് ശ്രീജിത്ത്.
പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇ ഫോർ എന്റര്‍ടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്‌ഷന്‍സ്.