ഗോകുലിന്റെ സെൽഫി; കുടുംബത്തോടൊപ്പം സുരേഷ് ഗോപി
Mail This Article
×
സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളും ഒന്നിച്ചുള്ള ഏറ്റവും പുതിയ കുടുംബ ചിത്രം ശ്രദ്ധേയമാകുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ. ഗോകുൽ പകർത്തിയ സെൽഫി ആണ് ഇത്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും ആരാധകർക്കിടയിലും വൈറലാണ്.
ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ ആണ് സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ പുതിയ ചിത്രം. സൂപ്പർഹിറ്റ് ആയി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 തുടങ്ങി വമ്പൻ പ്രോജക്ടുകളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.