ADVERTISEMENT

സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പാപ്പൻ സെപ്റ്റംബർ ഏഴിന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തി. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. വാഴുന്നോർ ആണ് ഇതിനുമുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം. ജൂലൈ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

 

ക്രൈം ത്രില്ലറായി ഒരുക്കിയ ‘പാപ്പനിൽ’ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന  പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് പാപ്പൻ നിർമിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമാണം സുജിത് ജെ നായർ, ഷാജി.‌

 

എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ . മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പിആർഒ ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു വിതരണം.

 

സ്റ്റാർ കാസ്റ്റ്

 

സുരേഷ് ഗോപി–സിഐ ഏബ്രഹാം മാത്യു

നൈല ഉഷ–നാൻസി ഏബ്രഹാം

നീത പിള്ളൈ–വിൻസി ഏബ്രഹാം ഐപിഎസ്

ആശ ശരത്–ഡോ. ഷേർളി സോമസുന്ദരം

കനിഹ–സൂസൻ

ഗോകുൽ സുരേഷ്–മൈക്കിൾ

വിജയരാഘവൻ-ഭാസ്കർ ഷേണോയ് ഐപിഎസ്

ജനാർദനൻ–‍ഡോ. പട്ടാഭിരാമൻ

ചന്ദുനാഥ്–സിദ്ധാർഥൻ

നന്ദു–എഎസ്ഐ രാഘവൻ

 

സീ5 പ്ലാറ്റ്ഫോമിലൂടെ പാപ്പൻ കാണാൻ

 

സീ5 ഗ്ലോബലിനാണ് പാപ്പൻ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ്സ്. സീ5 ആപ്പ് ഡൗൺലോഡ് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെയും പാപ്പൻ ആസ്വദിക്കാം. സ്ട്രീമിങ് സർവീസിലെ പ്രീമിയം മെമ്പേഴ്സിന് സീ5 എളുപ്പത്തിൽ ലഭ്യമാകും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് മുന്നേറുകയാണ് പാപ്പൻ. സെപ്റ്റംബർ ഏഴിനാണ് സീ5 ഗ്ലോബൽ പ്ലാറ്റ്ഫോമിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. 

 

പാപ്പൻ ട്രെയിലർ കാണാം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com