ADVERTISEMENT

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ സിബി മലയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന പുതിയ ചിത്രം കൊത്ത് ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലി, റോഷന്‍ മാത്യു, സംവിധായകന്‍ രഞ്ജിത്ത്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു വമ്പന്‍ തിരിച്ചുവരവിന് സിബി മലയില്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്.

 

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ജേക്സ് ബിജോയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മോനോനാണ്. പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ്.ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പിആര്‍ഒ ആതിര ദില്‍ജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com