ADVERTISEMENT

മമ്മൂട്ടിയുടെ ജന്മദിനത്തിന് ഹൃദയം തൊടുന്ന ആശംസാ കുറിപ്പുമായി ദുൽഖർ സൽമാൻ. വാപ്പച്ചിയുടെ സെൽഫി താൻ ആവശ്യപ്പെടുന്ന ഒരേ ഒരു ദിവസം അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ദുൽഖർ സൽമാൻ പറയുന്നു. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷാനി പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ച്ചുകൊണ്ടായിരുന്നു ദുൽഖർ സൽമാൻ ഇങ്ങനെ കുറിച്ചത്. വാപ്പച്ചിയാണ് ഞങ്ങളുടെ എല്ലാമെല്ലാമെന്നും ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.     

 

ദുൽഖർ സൽമാന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

dulquer-mammootty-33

  

"വാപ്പച്ചിയുടെ സമയം എത്ര വിലപ്പെട്ടതാണെന്ന് ഞാൻ എപ്പോഴും ബോധവാനായിരുന്നു, വാപ്പച്ചിയോടൊപ്പം എനിക്ക് കിട്ടുന്ന നിമിഷങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുമുണ്ട്.  ഏറെ പ്രധാനപ്പെട്ടതും വാപ്പച്ചിയുടെ ശ്രദ്ധ ആവശ്യമുള്ളതുമായ കാര്യത്തിന് മാത്രമേ ഞാൻ അങ്ങയെ വിളിക്കാറുള്ളൂ.  നമുക്കൊരു സെൽഫി എടുക്കാമോ എന്ന് ഞാൻ ചോദിക്കാറില്ല കാരണം വാപ്പച്ചി പോകുന്നിടത്തെല്ലാം കേൾക്കുന്ന നിരന്തര അഭ്യർത്ഥന അത് മാത്രമാണെന്ന് എനിക്കറിയാം.  ആ ചിന്ത ശരിക്കും സില്ലിയാണെന്ന് എനിക്കറിയാം പക്ഷെ ഞാനെപ്പോഴും കടന്നു ചിന്തിക്കുന്ന ഒരാളാണ്.  ഉമ്മ എന്നെ എപ്പോഴും ശകാരിക്കുന്നത് ഇതിനു മാത്രമാണ്.  

 

നമ്മൾ ഒരുമിച്ചൊരു ചിത്രം വേണമെന്ന് ഞാൻ വാശിപിടിക്കാറുള്ള ഒരേ ഒരു ദിവസം വാപ്പച്ചിയുടെ ജന്മദിനമാണ്.  അന്ന് ഞാൻ ഒരുപാട് കടന്നു ചിന്തികാറില്ല.  ഇന്നും നമ്മൾ ഒരുമിച്ചുള്ള ചിത്രമെടുക്കാൻ ഞാൻ ശ്രമിക്കുന്നതിനിടയിൽ ഷാനി പകർത്തിയ ഒരു നിമിഷമാണിത്.  ഈ നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.  നമ്മൾ മാത്രം നമ്മളായി നമ്മുടെ വീട്ടിലിരിക്കുന്ന നിമിഷങ്ങൾ.  പലപ്പോഴും സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളുമായി നമ്മൾ പല നഗരങ്ങളിലായിരിക്കുമെങ്കിലും നമ്മൾ ഒരുമിച്ച് വീട്ടിലെത്തുമ്പോൾ സമയം നിശ്ചലമായിപ്പോകുന്നതായി എനിക്ക് തോന്നാറുണ്ട്.  അച്ഛന് ജോലിയിൽ നിന്ന് അവധി കിട്ടുന്ന ദിവസം കാത്തിരുന്നിരുന്ന അതേ കുട്ടിയാണ് ഞാനിപ്പോഴും.

 

വാപ്പച്ചിക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു.  വാപ്പച്ചിയാണ് ഞങ്ങളുടെ എല്ലാം."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com