ADVERTISEMENT

ടെലിവിഷൻ അഭിമുഖത്തിനിടെ അവതാരകനോടു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ശ്വേത മേനോന്റെ വിഡിയോ വൈറലാകുന്നു. ജീവ അവതാരകനാകുന്ന ക്രേസി സ്റ്റാഴ്സ് എന്ന പരിപാടിക്കിടെയാണ് ശ്വേത ഇറങ്ങിപ്പോയത്. ജീവയുടെ ചോദ്യങ്ങൾ കേട്ട് ദേഷ്യം പിടിക്കുന്ന ശ്വേതയെ വിഡിയോയിൽ കാണാം. ചില ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ പ്രകോപിതയായി ശ്വേത ഇറങ്ങിപ്പോവുകയായിരുന്നു. സത്യത്തിൽ ജീവയെ പറ്റിക്കാനായി ശ്വേത മേനോനും അണിയറ പ്രവർത്തകരും ഒപ്പിച്ച പ്രാങ്ക് ആയിരുന്നു ഇത്. ശ്വേത പിന്നീട് തിരിച്ചെത്തി ജീവയോട് അതു പറയുകയും ചെയ്തു.

ജീവിതത്തിൽ ഏറ്റവും ക്രേസിയായി ചെയ്ത കാര്യത്തെക്കുറിച്ചായിരുന്നു ജീവയുടെ ആദ്യ ചോദ്യം. ഒരുപാട് കാര്യങ്ങളുണ്ട്, ഇന്നത്തെ കാര്യം പറയാനാണെങ്കിൽ ഒരു തയാറെടുപ്പുമില്ലാതെ ഇങ്ങനെയൊരു അഭിമുഖത്തിൽ പിടിച്ചിരുത്തിയതാണ് ഏറ്റവും ക്രേസി എന്നായിരുന്നു ശ്വേതയുടെ ഉത്തരം. പ്രസവം സിനിമയിൽ ചിത്രീകരിച്ചത് ക്രേസിയായിരുന്നുവെന്നും എന്നാൽ ഇനിയും അവസരമുണ്ടായാൽ പ്രസവം ചിത്രീകരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ശ്വേത പറയുന്നു. ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന്, സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു, ഇടയ്ക്കിടെ എന്റെ വിവാഹമോചനം നടക്കാറുണ്ട്, ഞാന്‍ ഓള്‍ഡേജ് ഹോമിലാണ് ഇത്തരത്തിലാണ് ഗോസിപ്പുകൾ പ്രചരിക്കുന്നതെന്ന് ശ്വേതാ പറഞ്ഞു. ജീവയെക്കുറിച്ച് കുറെ കേട്ടിട്ടുണ്ടെന്നും ഇതുപോലുള്ള മണ്ടന്‍ ചോദ്യങ്ങള്‍ താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും ശ്വേത പറയുന്നുണ്ട്.

അഭിമുഖത്തിനു വരുമ്പോൾ തന്റെ സിനിമകൾ കണ്ടിട്ടെങ്കിലും വരേണ്ടതായിരുന്നു എന്നും ശ്വേത പറഞ്ഞു. ഒടുവിൽ മലയാളത്തിലെ ചില വാക്കുകളുടെ അര്‍ഥം ജീവ ചോദിച്ചത് ശ്വേതയെ ചൊടിപ്പിച്ചു. മലയാളം അറിയില്ലെന്നത് ജീവയ്ക്ക് അറിയാവുന്നതായിരുന്നെന്നും പിന്നീട് എന്തിന് ഈ ചോദ്യം ചോദിച്ചെന്നും പറഞ്ഞ് ശ്വേത പരിപാടിയിൽനിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയി. ശ്വേതയുടെ നീക്കം തികച്ചും അപ്രതീക്ഷിതമായതിനാൽ ഞെട്ടിയിരിക്കുന്ന ജീവയെയാണ് പിന്നീട് വിഡിയോയിൽ കാണുന്നത്.

ജീവയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെന്നും ജീവയ്ക്ക് ഒരു ഷോക്ക് കൊടുക്കാൻ വെറുതെ കാണിച്ച നമ്പറായിരുന്നു എന്നും പറഞ്ഞ് ശ്വേത മേനോൻ പോഗ്രാം ഫ്ലോറിലേക്ക് മടങ്ങിവരികയായിരുന്നു. അന്തംവിട്ടു നിന്ന ജീവയെ കെട്ടിപ്പിടിച്ച് ‘നിനക്ക് നല്ല തൊലിക്കട്ടിയാണെന്നും ഒരു കൂസലുമില്ല, നല്ല കൂൾ ആയ ഒരാളാണെ’ന്നും ശ്വേത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com