ADVERTISEMENT

നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്നാണ് സിനിമയുടെ പേര്. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

 

അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ പ്രണയകഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായ നിഹാലും ഗോപിക ഗിരീഷുമാണ് നായകനും നായികയും. ഹാഷിം ഷാ, കൃഷ്ണതുളസി ഭായി, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷ്റഫ്, ശാന്തകുമാരി, അനന്തു കൊല്ലം, മുന്ന, റിയ കാപ്പിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

ഒലിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴിയാണ് നിര്‍മാണം. ടൈറ്റസ് ആറ്റിങ്ങൽ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം ബി.ടി. മണി, എഡിറ്റിങ് എൽ. ഭൂമിനാഥൻ, കലാസംവിധാനം സുനില്‍ ശ്രീധരൻ. മേക്കപ്പ് സന്തോഷ് വെൺപകൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com