ADVERTISEMENT

റോഷാക്ക് സിനിമയുടെ വിജയം ലണ്ടനിൽ ആഘോഷിച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി. റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദർശനം കാണാൻ വിമ്പിൾടൺ തിയറ്ററിൽ എത്തിയതായിരുന്നു കല്യാണി. അതേസമയം തന്നെ സിനിമയുടെ വിജയമാഘോഷിക്കാൻ ലണ്ടനിൽ പ്രവർത്തിക്കുന്ന മമ്മൂട്ടി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും തിയറ്ററിൽ ഉണ്ടായിരുന്നു.

 

അവിടെവച്ച് അപ്രതീക്ഷിതമായി കല്യാണിയെ കണ്ട ഭാരവാഹികൾ വിജയാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യാൻ കല്യാണിയെതന്നെ ക്ഷണിക്കുകയായിരുന്നു.

 

അമ്മയോടൊപ്പം ഒരുമിച്ച് കാണാൻ ആഗ്രഹിച്ചിരുന്ന സിനിമയാണ് റോഷാക്കെന്നും ഇവിടെ ഈ വിജയാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് യാദൃച്ഛികമായാണെന്നും കല്യാണി പറഞ്ഞു.

 

പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com