രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്; നായിക അപർണ ബാലമുരളി
Mail This Article
പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്.
ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് രുധിരം നിര്‍മിക്കുന്നത്. മലയാളം,കന്നഡ, തമിഴ്,തെലുങ്ക്, ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
സംവിധായകന് ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്കിയ മിഥുന് മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവന് ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്: ശ്യാം കാര്ത്തികേയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: റിച്ചാര്‍ഡ്, സൗണ്ട് മിക്സ്: ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, മേക്കപ്പ്: സുധി സുരേന്ദ്രന്, കോസ്റ്റിയൂം: ധന്യ ബാലകൃഷ്ണന്, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍: ആനന്ദ് ശങ്കര്‍, ആക്ഷന്‍: റണ്‍ രവി, ഫിനാന്‍സ് കണ്ട്രോളര്: എം.എസ്. അരുണ്‍, ലൈന്‍ പ്രൊഡ്യൂസര്‍: അവീന ഫിലിംസ്, പിആര്‍ഒ: എ.എസ്. ദിനേശ്, സ്റ്റില്‍സ്: രാഹുല്‍ എം. സത്യന്.