മകൾക്കൊപ്പമുള്ള സിനിമ കാണാൻ മകളോടൊപ്പം ആശ ശരത് തിയറ്ററിൽ
Mail This Article
ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖെദ്ദ' സിനിമ തിയറ്ററുകളിലെത്തി. ഒരു ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രമാണ് ഖെദ്ദ. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.
ഏറെ സന്തോഷത്തിലാണ് സിനിമ കണ്ടിറങ്ങിയതെന്നും മകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നും ആശ ശരത് പറഞ്ഞു.
ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി. നായർ. ബിജിബാലാണ് പശ്ചാത്തല സംഗീതം.