ADVERTISEMENT

ഹാരിസൻ ഫോർഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോൺസ് അഞ്ചാം ഭാഗം റിലീസിനൊരുങ്ങുന്നു. ഇന്ത്യാന ജോൺസ് ആൻഡ് ദ് ഡയൽ ഓഫ് ഡെസ്റ്റിനി എന്നാണ് സിനിമയുടെ പേര്. ജയിംസ് മാൻഗോൾഡ് ആണ് സംവിധാനം. ഇന്ത്യാന ജോൺസിന്റെ മറ്റ് നാല് ഭാഗങ്ങളും സംവിധാനം ചെയ്തത് സ്റ്റീവൻ സ്പീൽബെർഗും തിരക്കഥ ഒരുക്കിയത് ജോർജ് ലൂക്കാസുമായിരുന്നു. ഇരുവരും അഞ്ചാം ഭാഗത്തിൽ എക്സിക്യൂട്ടിവ് പ്രൊഡ്യുസേഴ്സ് ആണ്.

 

ഇന്ത്യാന ജോൺസ് എന്ന കഥാപാത്രമായി ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹാരിസൺ ഫോർഡിന്റെ വിടവാങ്ങൽ ചിത്രം കൂടിയാകും ഈ അഞ്ചാം ഭാഗം. ഫെബെ വാളെർ, ജോൺ റിസ്, മാഡ്സ് മിക്കെൽസൺ, ടോബി ജോൺസ്, അന്റോണിയോ ബൻഡെറാസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം അടുത്ത വർഷം ജൂൺ 30ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com