ADVERTISEMENT

പൊലീസ് സ്റ്റേഷനിലേക്ക് എന്ത് പരാതിയുമായിട്ടാണ് ലക്ഷമണൻ കാണി എന്ന ആദിവാസി എത്തുന്നത്. നിയമ സംവിധാനം എങ്ങിനെയാണ് അയാളോട് പെരുമാറുന്നത്. ഈ ചോദ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ വെച്ച് ആകാംക്ഷ നിറയ്ക്കുന്ന  രംഗങ്ങളുമായി ഭാരത സർക്കസ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 9ന് ചിത്രം തിയറ്ററിൽ എത്തും. 

 

പൊലീസും ദലിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

 

ബിനു കുര്യൻ ഛായാ​ഗ്രഹണവും ബിജിബാൽ സം​ഗീതവും നിർവഹിക്കുന്നു. എഡിറ്റർ വി.സാജൻ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ​ഗാനരചന ബി.കെ. ഹരിനാരായണൻ, കവിത പി.എൻ.ആർ. കുറുപ്പ്. കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുണ‍്‍ മനോഹർ, കോഡയറക്ടർ പ്രകാശ് കെ. മധു, സൗണ്ട് ഡിസൈൻ ഡാൻ, പ്രൊഡക്‌ഷൻ എക്സികുട്ടീവ് നസീർ കാരന്തൂർ, സ്റ്റിൽസ് നിദാദ്, ഡിസൈൻ കോളിൻസ്‍ ലിയോഫിൽ പിആർഒ എഎസ് ദിനേശ്. മാർക്കറ്റിങ് ആന്‍ഡ് പിആർ സ്ട്രാറ്റജി കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിങ് ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com