മകളെ കാണാൻ സായികുമാറും ബിന്ദു പണിക്കറും ലണ്ടനിൽ
Mail This Article
×
ലണ്ടനിൽ അവധി ആഘോഷിച്ച് സായികുമാറും ബിന്ദു പണിക്കറും. ബിന്ദു പണിക്കരുടെ മകൾ കല്യാണിയാണ് ഇവർ ലണ്ടനിലെത്തിയ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രവും കല്യാണി പങ്കുവച്ചു.
ലണ്ടനിലെ പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി. കഴിഞ്ഞ വർഷമാണ് പഠനത്തിനായി കല്യാണി ലണ്ടനിലെത്തിയത്.
പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിലാണ് സായികുമാർ അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്ക് ആണ് ബിന്ദു പണിക്കരിന്റേതായി തിയറ്റുകളിലെത്തിയ അവസാന ചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.