ADVERTISEMENT

പൃഥ്വിരാജ്–ആസിഫ് അലി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ തിയറ്ററുകളിലെത്തി. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രം സീരിയസ് ഗാങ്സ്റ്റർ സിനിമയാണ്. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ.  കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

 

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ പൃഥ്വി എത്തുന്നു. ആനന്ദ് എന്ന ഐടി എൻജിനീയറുടെ വേഷത്തിലാണ് ആസിഫ് അഭിനയിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമയാണെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

 

അപർണ ബാലമുരളി, അന്ന ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ക്യാമറ ജോമോൻ ടി. ജോൺ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com