ADVERTISEMENT

ആക്‌ഷൻ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണെന്നും ആ സിനിമയ്ക്ക് നല്ല റിസൽട്ട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും മഞ്ജു വാരിയർ. അജിത് ചിത്രം തുനിവിന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിലെത്തിയതായിരുന്നു മഞ്ജു. ചിത്രത്തിൽ അജിത്തിന്റെ നായികയായ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. വിജയ് ചിത്രം വാരിസും തീർച്ചയായും കാണുമെന്നും തുനിവ് കണ്ട ശേഷം അജിത്തിനെ വിളിച്ചെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

 

‘‘ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്നു എന്നറിയുന്നതിൽ സന്തോഷം. േകരളത്തിലെ ആളുകളുടെ പ്രതികരണമെന്തെന്ന് സംവിധായകൻ അടക്കമുള്ളവർ ചോദിക്കുന്നുണ്ടായിരുന്നു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാൻ അവരോട് പറഞ്ഞത്. ചെന്നൈയിൽ നിന്നും ഒരുപാട് വേർ വിളിച്ചു. സിനിമ ഫുൾ ലെങ്തിൽ ഇപ്പോഴാണ് ആദ്യമായി കാണുന്നത്. തമിഴ്നാട്ടിലെ ആരാധകർക്കൊപ്പം തുനിവ് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തിരക്ക് കാരണമാണ് പോകാൻ കഴിയാതിരുന്നത്.’’–മഞ്ജു വാരിയർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com