ADVERTISEMENT

നടി നിത്യ ദാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. നടി പ്രധാന വേഷത്തിലെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ കീറിയ പോസ്റ്റർ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അടുത്ത ആഴ്ച റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററാണ് ചിലർ കീറിക്കളഞ്ഞത്. ഏറെ സങ്കടകരമായ കാഴ്ചയാണ് ഇതെന്നും ദയവ് ചെയ്ത് ഉപദ്രവിക്കരുതെന്നും ചിത്രം പങ്കുവച്ച് നിത്യ കുറിച്ചു.

 

‘‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച. അണ്ണാ കയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല. പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ.  ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം. ഉപദ്രവിക്കരുത്, എല്ലാം പ്രതീക്ഷയാണല്ലോ. 24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും. ‘പള്ളിമണി’ ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം. ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്.’’–നിത്യ ദാസിന്റെ വാക്കുകൾ.

 

ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് നിർമാണം. ശ്വേത മേനോൻ നെഗറ്റീവ് റോളിലെത്തുന്നു. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും എഴുതിയ കെ.വി അനിലിന്റെ മൂന്നാമത്തെ സിനിമയാണ് 'പള്ളിമണി'.

 

അനിയൻ ചിത്രശാലയാണ് കലാസംവിധാനം.കലാസംവിധാനം സജീഷ് താമരശ്ശേരി. നാൽപ്പത് ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com