പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം; ‘ലവ് എഗെയ്ൻ’ ട്രെയിലർ
Mail This Article
×
പ്രിയങ്ക ചോപ്ര, സാം ഹ്യൂഗന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന റൊമാന്റിക് കോമഡി ചിത്രം ലവ് എഗെയ്‌ന്‍ ട്രെയിലര്‍ പുറത്ത്. മീര എന്ന കഥാപാത്രമായി പ്രിയങ്ക ചിത്രത്തിലെത്തുന്നു. പ്രിയങ്കയുടെ പങ്കാളി നിക് ജോനാസും ചിത്രത്തില്‍ കാമിയോ വേഷത്തിലെത്തുന്നുണ്ട്. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയറ്ററുകളിലെത്തും.
ജിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. സെലിന്‍ ഡിയോണ്‍, ലിഡിയ വെസ്റ്റ്, റസ്സല്‍ ടോവി, സോഫിയ ബാര്‍ക്ലേ, അമന്‍ഡ ബ്ലേക്ക്, സീലിയ ഇമ്രി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌ക്രീന്‍ ജെംസ്, തണ്ടര്‍ റോഡ് പിക്‌ചേഴ്‌സ് എന്നീ പ്രൊഡക്‌ഷന്‍ കമ്പനികള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോണി പിക്‌ചേഴ്‌സാണ് വിതരണത്തിനെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.