‘ക്രിസ്റ്റഫർ അണ്ണൻ’ നന്ദകുമാർ ഇനി ‘പൊലീസ്’
Mail This Article
‘ക്രിസ്റ്റഫർ’ എന്ന സിനിമയ്ക്ക് റിവ്യു പറഞ്ഞ് വിവാദത്തിൽ അകപ്പെട്ട് ‘ക്രിസ്റ്റഫർ അണ്ണൻ’ എന്ന വിളിപ്പേര് ലഭിച്ച നന്ദകുമാർ നായകനാകുന്ന സിനിമ വരുന്നു. ‘റോഷന്റെ ആദ്യ പെണ്ണ് കാണൽ’ എന്നാണ് സിനിമയുടെ പേര്. ചിത്രം സംവിധാനം ചെയ്യുന്നതും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നന്ദകുമാര്‍ ആണ്. പൊലീസ് വേഷത്തിലാണ് നന്ദകുമാര്‍ അഭിനയിക്കുന്നത്. ഒരു വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നന്ദകുമാറിന്റെ കഥാപാത്രം. കാണാതായ ഒരു കുട്ടിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തുന്നു. എന്നാല്‍ മരണത്തിന്‍റെ കാരണം അവ്യക്തമായി തുടരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.
നന്ദകുമാർ കണ്ട ഒരു വാർത്തയുടെ നിജ സ്ഥിതി തേടിയുള്ള അന്വേഷണമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. പ്രമോഷന്റെ ഭാഗമായി കൂവുന്നവർക്കു കൂവാം. കളിയാക്കുന്നവകർക്കു കളിയാക്കാം. നല്ലതായാലും ചീത്തയായാലും സിനിമ ഇറങ്ങുമ്പോൾ കണ്ടിട്ട് അഭിപ്രായം പറയൂയെന്നാണ് നന്ദകുമാർ ആവശ്യപ്പെടുന്നത്. പാർത്ഥിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ശ്രേയിദ ,ബിനോയ് കെ മാത്യു റാന്നി എന്നിവർക്കൊപ്പം നന്ദകുമാറിന്റെ ഉടമസ്ഥതിലുള്ള എൻ പടവും ചേർന്നാണ് നിര്‍മാണം.
ഛായാഗ്രഹണം മനുലാൽ നിർവഹിക്കുന്നു. മ്യൂസിക്-ടീം മ്യൂസിക് കൊച്ചി. പിആർഒ എ.എസ്. ദിനേശ്.