‘അനുഷ്ക ഷെട്ടിക്ക് എന്തുപറ്റി’; ശരീര വണ്ണത്തിൽ വിമർശനം; വിഡിയോ
Mail This Article
ഒരുകാലത്ത് തെന്നിന്ത്യയുടെ താരറാണിയായിരുന്ന അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും അകന്നു നിന്നിട്ട് മൂന്ന് വർഷമാകുന്നു. 2020 ൽ റിലീസ് ചെയ്ത നിശബ്ദം എന്ന ചിത്രത്തിലാണ് അനുഷ്ക അവസാനം പ്രത്യക്ഷപ്പെട്ടത്. പെട്ടന്നായിരുന്നു അനുഷ്ക അപ്രത്യക്ഷയായത്. ഇപ്പോഴിതാ കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയുടെ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ.
മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്. എന്നാൽ നടിയുടെ വണ്ണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് വിമര്‍ശകരിൽ നിന്നും ഉയരുന്നത്. ഇപ്പോൾ കണ്ടാൽ പ്രായം കൂടുതൽ തോന്നിക്കുമെന്നും എന്താണ് നടിക്ക് സംഭവിച്ചതെന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.
കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലും അനുഷ്‌കയുടെ പുതിയ ചിത്രങ്ങള്‍ ഒന്നും വന്നിരുന്നില്ല. സോഷ്യല്‍ മീഡിയിയല്‍ സജീവമായ നടി വിശേഷ ദിവസങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കുവയ്ക്കുമ്പോൾ പോലും തന്റെ പഴയ കാല ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.
അതേസമയം സിനിമയിൽ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. നവീന്‍ പോളിഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുഷ്‌കയാണ് നായിക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ അനുഷ്‌ക തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. അവിത രവാലി ഷെട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷൂട്ടിങ് തുടങ്ങിയിട്ടില്ല.