അനാമികയുടെ വീടും ആ എലിയും വിഎഫ്എക്സ്; മേക്കിങ് വിഡിയോ
Mail This Article
മലയാളത്തിലെ ഈ വർഷത്തെ ബമ്പർ ഹിറ്റായി തിയറ്ററുകളിൽ മുന്നേറുകയാണ് ‘രോമാഞ്ചം’. ഫെബ്രുവരി അവസാനം റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍ 50 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഓജോ ബോർഡ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ബാച്ചിലർ സുഹൃത്തുക്കളെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭയത്താൽ കയ്യിലെ രോമം എഴുന്നേറ്റുനിൽക്കുന്നത് വരെ വിഎഫ്എക്സിലാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
സിനിമയിൽ എപ്പോഴും കടന്നുവരുന്ന എലിയും അനാമികയുടേതായി കാണിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീടുമെല്ലാം വിഎഫ്എക്സ് സൃഷ്ടിയാണ്. എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിന്‍റെ വിഎഫ്എക്സും നിര്‍വഹിച്ചിരിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. സിനിമ വലിയ വിജയമായതോടെ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സിനായി വൻ ബാനറുകളാണ് സമീപിച്ചിരിക്കുന്നത്.