വിവാഹം കഴിഞ്ഞ് മൂന്നാം മാസം േബബി ഷവർ: പ്രതികരിച്ച് ഷംന കാസിം
Mail This Article
തന്റെ ഗർഭധാരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി ഷംന കാസിം. ഷാനിദ് ആസിഫ് അലിയും താനും നിക്കാഹിനു ശേഷം ലിവിങ് ടുഗദെറിലായിരുന്നുവെന്ന് ഷംന പറയുന്നു. സിനിമകളുടെ തിരക്കു വന്നതിലാൽ വിവാഹച്ചടങ്ങുകൾ നീണ്ടുപോയി. അതാണ് ആശയക്കുഴപ്പം വരാൻ കാരണമെന്നും ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
വിവാഹിതയായി എന്നു പറഞ്ഞ് ഷംന വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് 2022 ഒക്ടോബർ മാസത്തിലാണ്. മൂന്നു മാസം പിന്നിട്ടതും ഗർഭിണിയായി ഏഴു മാസങ്ങൾ തികഞ്ഞതിന്റെ ചടങ്ങുകളുടെ ചിത്രങ്ങളുമെത്തി. വിവാഹം കഴിഞ്ഞ് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഷംന തന്നെ നേരിട്ടെത്തിയത്.
‘‘ബേബി ഷവറിന് ശേഷം ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം നന്ദിയുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ കണ്ടു. നിരവധി യൂട്യൂബ് ചാനലുകളില്‍ പല തലക്കെട്ട് ഒക്കെ ഇട്ട് വീഡിയോകള്‍ വന്നു. കല്യാണത്തിന് മുന്‍പേ പ്രഗ്നന്റ് ആയോ എന്നൊക്കെ ആളുകള്‍ ചോദിച്ചു. കല്യാണം കഴിഞ്ഞ് മൂന്ന് മാസമേ ആയുള്ളു, അപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്നൊക്കെ ആളുകള്‍ക്ക് സംശയമായി.
ജൂണ്‍ 12 നാണ് എന്റെ നിക്കാഹ് കഴിഞ്ഞത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിന് ശേഷം ലിവിങ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിന് ശേഷം വിവാഹച്ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഞാന്‍ ഷൂട്ടിങ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തെലുഗു ചിത്രം 'ദസറ' ഉള്‍പ്പടെയുള്ളവയില്‍ അഭിനയിച്ചിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതുകൊണ്ട് വിവാഹച്ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. ഇതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. എന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി', ഷംന കാസിം പറഞ്ഞു.