ADVERTISEMENT

‘രോമാഞ്ചം’ എന്ന ആദ്യ സിനിമ കൊണ്ട് ശ്രദ്ധനേടിയ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ ചിത്രീകരണം ഇന്ന് ബെംഗളൂരിൽ ആരംഭിച്ചു. അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും നസ്രിയ  ഫഹദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 

 

ക്യാംപസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാകും ഫഹദ് പ്രത്യക്ഷപ്പെടുക. സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സം​ഗീത സംവിധാനം. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com