ADVERTISEMENT

മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ക്രിസ്റ്റഫറി’ല്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഓടുന്ന ലോറിക്കടയിലൂടെ ക്യാമറ സഞ്ചരിച്ച് മുന്നോട്ടു വരുന്ന വ്യത്യസ്തമായ ഷോട്ട്. ബിഗ് സ്ക്രീനിൽ കാണികളെ അമ്പരപ്പിച്ച ആ ഷോട്ടിനു പിന്നിൽ ഒരു പ്ലസ് ടു വിദ്യാർഥിയുടെ തലയാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ആയ ഇന്ദ്രജിത് വി.എസ്. എന്ന മിടുക്കനാണ് ഈ ഷോട്ടിനായി ഹെലി ക്യാം കൈകാര്യം ചെയ്തത്. 

 

ഹെലിക്യാമിൽ ഇതിനു മുമ്പും പല പരീക്ഷണങ്ങൾ നടത്തി ശ്രദ്ധനേടിയ കുട്ടിയാണ് ഇന്ദ്രജിത്. കാലടി ബ്രഹ്മണോദയം സ്കൂളിൽ പ്ലസ് ടു പഠനത്തിന് ഇടയിലാണ് ക്രിസ്റ്റഫറിലേക്ക് വിളി വന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ നിർദേശ പ്രകാരമായിരുന്നു ഇത്തരം ഒരു റിസ്കി ഷോട്ടിന് ടീം തയാറായത്. സ്വന്തമായി നിർമിച്ച ഡ്രോണിൽ ആണ് ഇന്ദ്രജിത് ഈ രംഗം ചിത്രീകരിച്ചത്. 

 

ഇപ്പോൾ കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഒന്നാം വർഷ റോബോട്ടിക് ആൻഡ് ഓട്ടോമാഷൻ വിദ്യാർഥി ആണ്. ശിവപ്രസാദ് മായ ദമ്പതികളുടെ മൂത്ത മകനായ ഇന്ദ്രജിത്തിന്റെ അനിയൻ യദുകൃഷ്ണൻ ആണ് ഈ രംഗത്തിന്റെ അസിസ്റ്റന്റ് ആയി കൂടെ ഉണ്ടായിരുന്നത്.

 

അതേസമയം ‘ക്രിസ്റ്റഫർ’ ആമസോൺ പ്രൈമിൽ മാർച്ച് ഒൻപതിന് റിലീസ് ചെയ്തു. ഒടിയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com