ഓസ്കർ പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ; സംപൂർണ പട്ടിക കാണാം
Mail This Article
ഇന്ത്യൻ സിനിമാ പ്രേമികളെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ച അവാർഡ് പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ഓസ്കർ വേദിയിലുണ്ടായത്. ചരിത്രത്തിലാദ്യമായി ഓസ്കറിൽ ഇരട്ടംനേട്ടം കൊയ്ത് ഇന്ത്യ പുതുചരിത്രം കുറിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ നാട്ടുനാട്ടും, ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ദ് എലിഫന്റ് വിസ്പറേഴ്സും ഓസ്കർ കരസ്ഥമാക്കി. മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ.
ഓസ്കർ ജേതാക്കളുടെ പട്ടിക താഴെ:
∙ മികച്ച ചിത്രം: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
∙ മികച്ച നടൻ: ബ്രെൻഡൻ ഫ്രേസർ (ദ് വെയ്ൽ)
∙ മികച്ച നടി: മിഷേൽ യോ: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
∙ മികച്ച സംവിധായകൻ: ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) : എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്
∙ മികച്ച ഒറിജിനൽ സോങ്: നാട്ടു നാട്ടു (ആർആർആർ)
∙ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം ദ് എലിഫന്റ് വിസ്പറേഴ്സ്
∙ മികച്ച സഹനടി: ജെയ്മീ ലീ കർട്ടിസ് (എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)
∙ മികച്ച സഹനടൻ കി ഹുയ് ക്വാൻ (എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)
∙ മികച്ച അനിമേഷൻ ചിത്രം പിനോക്കിയോ
∙ മികച്ച അവലംബിത തിരക്കഥ: വിമൻ ടോക്കിങ്
∙ മികച്ച പ്രൊഡക്ഷൻ ഡിസൈൻ: (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)
∙മികച്ച സൗണ്ട്: ടോപ് ഗൺ മാവെറിക്
∙ മികച്ച വിഷ്വൽ ഇഫക്ട്സ്: അവതാർ 2
∙മികച്ച എഡിറ്റിങ്: എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്
∙ മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വെയ്ൽ)
∙ മികച്ച കോസ്റ്റ്യൂം ഡിസൈനർ: റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാൻഡ ഫോർഎവർ)
∙ മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോൾ, ദ് ഫോക്സ് ആൻഡ് ദ് ഹോഴ്സ്’
∙ മികച്ച ഒറിജിനൽ സ്കോർ: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്
∙ മികച്ച പ്രൊഡക്ഷൻ ഡിസൈൻ: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്
∙ മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്
∙ മികച്ച ഛായാഗ്രഹണം: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്
∙ മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്