എന്താടാ സജി, കൊറോണ പേപ്പേഴ്സ്; ഈ ആഴ്ചയിലെ ഒടിടി റിലീസ്
Mail This Article
ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സ് ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. നിവേദ തോമസ് ടൈറ്റിൽ വേഷത്തിലെത്തുന്ന ‘എന്താടാ സജി’ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. രൺബീർ കപൂറിന്റെ തു ജൂത്തി മേ മക്കർ എന്ന ഹിന്ദി ചിത്രവും ഈ ആഴ്ച നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു. നിവിൻ പോളി ചിത്രം ‘തുറമുഖം’ സോണി ലിവ്വിലൂടെയും വെട്രിമാരന്റെ ‘വിടുതലൈ’ സീ5വിലൂടെയും ഏപ്രിൽ 28ന് റിലീസ് ചെയ്തു. നാനിയുടെ ‘ദസറ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. പകലും പാതിരാവും, പത്തു തല എന്നിവയാണ് കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ മറ്റ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടി–അഖിൽ അക്കിനേനി തെലുങ്ക് ചിത്രം ഏജന്റ് മെയ് 19ന് സോണി ലിവ്വിലൂടെ സ്ട്രീം ചെയ്യും.
എന്താടാ സജി: മെയ് 6: ആമസോൺ പ്രൈം
കുഞ്ചാക്കോ ബോബന്‍-ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം. നിവേദ തോമസ് ആണ് നായിക.
കൊറോണ പേപ്പേഴ്സ്: മെയ് 5: ഹോട്ട്സ്റ്റാർ
യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശൻ തന്നെയാണ്.
തുറമുഖം: ഏപ്രില്‍ 28: സോണി ലിവ്വ്
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ പീരിയഡ് ചിത്രം. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്.
വിടുതലൈ: ഏപ്രില്‍ 28: സീ5
സംവിധായകൻ വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ: പാര്‍ട് 1. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ ഹാസ്യ നടന്‍ സൂരിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. രണ്ട് ഭാഗങ്ങളായി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ എത്തിയത്.
പകലും പാതിരാവും: ഏപ്രില്‍ 28: സീ5
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ. രജിഷാ വിജയൻ, ഗുരു സോമസുന്ദരം, കെ.യു. മനോജ്, സീത, ഗോകുലം ഗോപാലൻ, വഞ്ചിയൂർ പ്രവീൺ, ജയ്സ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
പത്തു തല: ഏപ്രിൽ 27: ആമസോൺ പ്രൈം
ചിമ്പു നായകനായെത്തുന്ന മാസ് ആക്‌ഷൻ ചിത്രം. ഒബെലി.എന്‍.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, അനു സിത്താര, കലൈയരശന്‍, ടീജയ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
സിറ്റഡൽ (സീരിസ്): ഏപ്രിൽ 28: ആമസോൺ പ്രൈം
അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ആക്‌ഷൻ-സ്പൈ ത്രില്ല ‘സിറ്റഡൽ’. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകളാണ് പ്രൈം വിഡിയോയിൽ ഏപ്രിൽ 28 ന് പ്രിമിയർ ചെയ്യുന്നത്. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.
ഓ മൈ ഡാർലിങ്: ഏപ്രിൽ 24: ആമസോൺ പ്രൈം
അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയായ ചിത്രം. മെൽവിൻ ബാബുവാണ് ചിത്രത്തിൽ അനിഖയുടെ നായകനായി എത്തുന്നത്. ആൽഫ്രഡ് ഡി സാമുവലാണ്സംവിധാനം.ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് നിർമാണം.
വെള്ളരിപ്പട്ടണം: ഏപ്രിൽ 24: ആമസോൺ പ്രൈം
മഞ്ജു വാരിയർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രം. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന താരങ്ങൾ.
ബൂമറാങ്: ഏപ്രിൽ 24: സൈന പ്ലെ
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം. മനു സുധാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് കമ്പനി അവതരിപ്പിച്ച ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മിച്ചത്.
സെൽഫി: ഏപ്രിൽ 21: ഹോട്ട്സ്റ്റാർ
ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാനവേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നായിരുന്നു നിർമാണം.
വെടിക്കെട്ട്: ഏപ്രിൽ 16: സീ5
ഒരു പ്രണയവും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും പിന്നെ ഒരു കരയുടെയും കഥ പറയുന്ന ചിത്രമാണ് വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തന്നെയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ചട്ടമ്പി: ഏപ്രിൽ 16: ആമസോൺ പ്രൈം
ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം കഴിഞ്ഞ വർഷമാണ് തിയറ്ററുകളിലെത്തിയത്. ഇടുക്കി പശ്ചാത്തലമാക്കി അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിട്ടുണ്ട്.
പ്രണയ വിലാസം: ഏപ്രിൽ 14: സീ 5
‘സൂപ്പർ ശരണ്യ’യുടെ വന്‍ വിജയത്തിന് ശേഷം അർജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം. ഫെബ്രുവരി 17നാണ് ചിത്രം തിയേറ്റുകളിലെത്തിത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമാണം.
കബ്സ: ഏപ്രിൽ 14: പ്രൈം വിഡിയോ
കെജിഎഫിനും, കാന്താരയ്ക്കും ശേഷം കന്നഡയിൽ നിന്നെത്തുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് കബ്‌സ. ഈ ആക്‌ഷന്‍ ത്രില്ലറില്‍ ഉപേന്ദ്ര, കിച്ച സുദീപ്, ശിവ രാജ്കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം നാലോളം ഭാഷകളിലാണ് ഒന്നിച്ച് റിലീസ് ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വ്യോമ സേന പൈലറ്റായി പരിശീലനം ലഭിച്ച ഒരു യുവാവ് ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക നായകനനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. ആര്‍. ചന്ദ്രുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീയ സരണ്‍ ചിത്രത്തിലെ നായികയാകുമ്പോള്‍ മുരളി ശര്‍മ്മ അടക്കം വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
കണ്ണേ നമ്പാതെ: ഏപ്രിൽ 14: നെറ്റ്ഫ്ലിക്സ്
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ത്രില്ലർ ചിത്രം. ആത്മികയാണ് നായിക. ഇരവുക്ക് ആയിരം കങ്കൽ ഫെയിം മു മാരനാണ് സംവിധാനം.
നല്ല സമയം: ഏപ്രിൽ 15: സൈന പ്ലേ
ഇർഷാദിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്.
എങ്കിലും ചന്ദ്രികേ: ഏപ്രിൽ 1: മനോരമ മാക്സ്
ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രം. ഫെബ്രുവരി 17-നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.കൂമൻതൊണ്ട എന്ന സാങ്കൽപ്പിക സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ചിരി മുഹൂർത്തങ്ങളുടെ അകമ്പടിയോടെയാണ് എങ്കിലും ചന്ദ്രികേ കഥ പറയുന്നത്. ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചന്ദ്രിക രവീന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ നിരഞ്ജന അനൂപാണ് അവതരിപ്പിക്കുന്നത്.ആദിത്യനും അർജുൻ നാരായണനും ചേർന്ന് എഴുതിയ ഈ ചിത്രം നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ്. ആൻ അഗസ്റ്റിനും വിവേക് തോമസുമാണ് സഹനിർമാതാക്കൾ. ഛായാഗ്രഹണം: ജിതിൻ സ്റ്റാനിസ്ലാസ്, എഡിറ്റിങ്: ലിജോ പോൾ.
രോമാഞ്ചം: ഏപ്രിൽ 7: ഹോട്ട്സ്റ്റാർ
ഈ വർഷം തിയറ്ററുകളിലെത്തി ഏറ്റവുമധികം ലാഭമുണ്ടാക്കിയ ചിത്രങ്ങളിലൊന്ന്. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. സുഷിൻ ശ്യാമാണ് സംഗീതം. സൗബിൻ ഷഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഗപ്പി പ്രൊഡക്‌ഷന്റെയും, ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
മഹേഷും മാരുതിയും: ഏപ്രിൽ 7: പ്രൈം വിഡിയോ
നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും നായികാനായകന്മാരാകുന്ന ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് സേതുവാണ് തിരക്കഥയും സംവിധാനവും. മണിയന്‍ പിള്ള രാജു പ്രൊഡക്‌ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി.എസ്.എല്‍.ഫിലിം ഹൗസിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് നിർമാണം.
ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ്: ഏപ്രിൽ 7: സൺ നെക്സ്റ്റ്
ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ 'ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ്' സ്ട്രീമിങ് ആരംഭിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായിരുന്ന മാക്സ്‌വെല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മാക്സ്‌വെല്‍ ജോസ് തന്നെയാണ്.
ബഗീര: മാർച്ച് 31: സൺ നെക്സ്റ്റ്
പ്രഭുദേവ നായകനായി എത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്. ബഗീരയിൽ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍.