നടി സുമയുടെ ഇരട്ടക്കുട്ടികളെ കൊഞ്ചിച്ച് ഷാജി കൈലാസും ആനിയും; ചിത്രങ്ങൾ
Mail This Article
മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമാ ജയറാം. കഴിഞ്ഞ വർഷമാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും ഇരട്ടക്കുട്ടികൾ ജനിച്ചത്. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സുമ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. സംവിധായകൻ ഷാജി കൈലാസിനും ആനിയ്ക്കുമൊപ്പമുള്ള സുമയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഏറെ നാളുകൾക്കു ശേഷം ഷാജി കൈലാസിനെയും ആനിയെയും നേരിൽ കണ്ട സന്തോഷവും സുമ പങ്കുവയ്ക്കുന്നു.
2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസ്സുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഒമ്പതു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആൺകുട്ടികൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികൾക്ക് സുമ പേരു നൽകിയത്.
1988 ല്‍ ഉല്‍സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. കുട്ടേട്ടന്‍, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, വചനം, പൊലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈ ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്.