പൊറിഞ്ചുവിനു ശേഷം ജോഷിയും ജോജുവും; ‘ആന്റണി’ പൂജ വിഡിയോ
Mail This Article
‘പാപ്പൻ’ എന്ന ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ആന്റണി' എന്നു പേരിട്ടു. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദർശനും ആശ ശരത്തുമാണ് മറ്റ് താരങ്ങൾ. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഇരട്ട എന്ന ജനപ്രിയ സിനിമയ്ക്കു ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ.
എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസ്, പിആർഒ ശബരി. മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.