ADVERTISEMENT

പഴയൊരു സെലിബ്രിറ്റി വിഷുക്കാലത്തിന്റെ ഓർമ പങ്കുവച്ച് ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. ചലച്ചിത്രതാരം രാധയും അന്നത്തെ ചൈൽഡ് സൂപ്പർസ്റ്റാർ ശാലിനിയുമാണ് ചിത്രത്തിൽ. ലളിതമായ വിഷുക്കണിയും അതിലും ലളിതമായി അണിഞ്ഞൊരുങ്ങിയ താരങ്ങളും അന്നത്തെ കാലത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ചിത്ര കൃഷ്ണൻകുട്ടി പറയുന്നു. 

 

"രാധയ്ക്കൊപ്പം വിഷുക്കണി കണ്ടു കൈകൂപ്പി നിൽക്കുന്ന ശാലിനിയുടെ ചിത്രം എടുത്തപ്പോൾ ഓർത്തില്ല, ഈ കുട്ടി പിന്നീട് വലിയ നടിയാകുമെന്നും തെന്നിന്ത്യയിലെ സൂപ്പർതാരത്തിന്റെ ജീവിതപങ്കാളിയാകുമെന്നും," ചിത്ര കൃഷ്ണൻകുട്ടി തന്റെ ഫ്രെയിമിലെ താരങ്ങളെക്കുറിച്ച് വാചാലനായി. അന്ന് ജോലി ചെയ്തിരുന്ന സിനിമാ മാസികയിൽ വിഷു സ്പെഷൽ ആയി പ്രസിദ്ധീകരിക്കാനാണ് ചിത്രമെടുത്തത്. വർഷങ്ങൾക്കു ശേഷം ആ ഫോട്ടോ കാണുമ്പോൾ അദ്ഭുതം തോന്നുന്നു. ഇത്ര ലളിതമായൊരു സെലിബ്രിറ്റി വിഷുപ്പടം ഇനിയുണ്ടാകില്ല, ചിത്ര കൃഷ്ണൻകുട്ടി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com