23ാം വിവാഹവാർഷികം; അജിത്തിനെ ചേർത്തുപിടിച്ച് ശാലിനി
Mail This Article
23ാം വിവാഹവാർഷിക ദിനത്തിൽ ശാലിനി പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പ്രിയതമനായ അജിത്തിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ശാലിനിയെ ചിത്രത്തില്‍ കാണാം. ‘23 വർഷങ്ങൾ’ എന്നായിരുന്നു ചിത്രത്തിന് നടി നൽകിയ അടിക്കുറിപ്പ്. മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ് ചിത്രം ലൈക് ചെയ്തത്. കോളിവുഡിലെ എവർഗ്രീൻ കപ്പിൾസ് എന്നറിയപ്പെടുന്ന ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ആഘോഷമാക്കാറുണ്ട്.
2000, ഏപ്രില്‍ 24നായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിലൂടെ തന്നെയാണ് ഇവരുവരും പരസ്പരം കണ്ടെത്തിയത്. ഇപ്പോള്‍ നീണ്ട 23 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറെ പോസിറ്റീവായ, ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന ഫോട്ടോ ആണിതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 23 വര്‍ഷം ഇങ്ങനെ ഒരുമിച്ച് നില്‍ക്കാൻ സാധിച്ചുവെന്നത് നിസാരമല്ല, നിങ്ങള്‍ പരസ്പരമുള്ള സ്നേഹവും കരുതലും ധാരണയും കൊതിപ്പിക്കുന്നതും പ്രണയത്തിലും ജീവിതത്തിലും പ്രതീക്ഷ പകരുന്നതുമാണ്, എന്നും ഇതേ മനോഹാരിതയോടെ ഈ ബന്ധം തുടരാൻ സാധിക്കട്ടെ എന്നും ഇവർ ആശംസിക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഞ്ജു വാരിയർ നായികയായെത്തിയ സിനിമ ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു. മഗിഴ് തിരുമേനിയാണ് അജിത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.