ADVERTISEMENT

‘രോമാഞ്ചം’ സിനിമയുടെ തുടക്കത്തിൽ നായക കഥാപാത്രമായ സൗബിൻ ഷാഹിറിനൊപ്പം അഭിനയിച്ച നഴ്സിനെ ഓർമയില്ലേ. ചിത്രത്തില്‍ സൗബിനെ പരിചരിക്കുന്ന നഴ്‌സ് ആയി വേഷമിട്ടത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ദീപിക ദാസ് ആണ്. ഇരുവരും ഒന്നിച്ചുള്ള ആശുപത്രി രംഗങ്ങളും ഏറെ രസകരമായിരുന്നു. അതേ രംഗത്തിൽ തന്നെ ഡോക്ടറും ജൂനിയര്‍ ഡോക്ടറും സൗബിന്റെ സുഖവിവരം അന്വേഷിക്കാൻ എത്തുന്നതും കാണാം. നഴ്സ് ആയ നയന എന്ന കഥാപാത്രത്തെ അഭിനയിച്ച ദീപിക ദാസും അതേ രംഗത്തിൽ ജൂനിയർ ഡോക്ടർ ആയി വന്ന ശ്രീനാഥ് എരമവും തമ്മിൽ ഒരു ബന്ധമുണ്ട്. സിനിമയിൽ രണ്ട് പേർക്കും തൊഴിലിടത്തിലെ ബന്ധം മാത്രമേ ഉള്ളൂവെങ്കിലും ജീവിതത്തിൽ രണ്ട് പേരും ഭാര്യാ ഭർത്താക്കന്മാർ ആണ്.

deepika-das-3

 

ആദ്യ സിനിമയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സ്‌ക്രീനിലെത്തിയ സന്തോഷം ദീപിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

 

‘‘അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ...ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ട്യോനാണ്..” എന്ന കുറിപ്പോടെയാണ് ദീപിക രോമാഞ്ചത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ശ്രീനാഥ് അധ്യാപകനായി ജോലി നോക്കുകയാണ്.

 

ഹ്രസ്വചിത്രങ്ങളിലൂടെയാണ് ദീപിക ശ്രദ്ധ നേടുന്നത്. പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരകയായും ദീപിക ജോലി ചെയ്തിട്ടുണ്ട്. ‘കള്ളിക്കള്ളി മാസ്‌ക്’ എന്ന വിഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ രോമാഞ്ചത്തിലേക്ക് വിളിച്ചത് നടിയുടെ ക്ലാസ്‌മേറ്റും ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറകടറുമായ ഷിഫ്‌ന ബബിന്‍ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com