കേരളത്തിൽ നിന്നും 2.95 കോടി, ആകെ കലക്‌ഷൻ 61 കോടി; പിഎസ് 2 കുതിക്കുന്നു
Mail This Article
ആദ്യദിനം തന്നെ ബോക്സ്ഓഫിസിൽ കോടികൾ വാരി മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കലക്‌ഷൻ 61 കോടിയാണ്. തമിഴ്നാട്ടിൽ നിന്നും 21 കോടി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്‌ഷൻ നേടി. കർണാടകയിലെ കലക്‌ഷൻ 4-5 കോടിയാണ്. കേരളത്തിൽ നിന്നും 2.95 കോടി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും 2.41 കോടി. വിദേശ കലക്‌ഷൻ 27 കോടി. ആഗോള കലക്‌ഷൻ വച്ചു നോക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ഈ വർഷം റിലീസ് ചെയ്ത ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന കലക്‌ഷനാണിത്. ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യ ദിവസം നേടിയത് 78 കോടിയാണ്.
പിഎസ്-1 ഇന്ത്യയില്‍ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും. ആദ്യഭാഗത്തെക്കാള്‍ മികച്ചുനില്‍ക്കുന്നു രണ്ടാംഭാഗമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിഎസ്-1ല്‍ തൃഷയും കാര്‍ത്തിയുമാണ് സ്കോര്‍ ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിയും ജയറാമുമാണ് ഞെട്ടിച്ചതെന്നും പറയുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രപ്രസിദ്ധ നോവലായ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് പ്രമേയം. ചോള സാമ്രാജ്യത്തിന്‍റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണിരത്‌നം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്‍റെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം എത്തിയതെങ്കിൽ, അരുൾമൊഴി വർമ്മനായി ജയം രവിയും, വന്ദിയതേവനായി കാർത്തിയുമെത്തുന്നു. നന്ദിനി, കുന്ദവൈ എന്നീ കഥാപാത്രങ്ങളെയാണ് ഐശ്വര്യ റായ്‌യും തൃഷയും അവതരിപ്പിക്കുന്നത്.