ADVERTISEMENT

മിയ ജോർജിന്റെ മകൻ ലൂക്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന തെന്നിന്ത്യൻ സുന്ദരി തൃഷയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തൃഷയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മിയ പങ്കുവച്ച കുറിപ്പിലാണ് ചിത്രങ്ങൾ കാണാനാകുക. മിയയ്ക്കും കുടുംബത്തിനുമൊപ്പം തെന്നിന്ത്യൻ താരം തൃഷയേയും കാണാം. മിയയുടെയും അശ്വിന്റെയും മകൻ ലൂക്കയുടെ രണ്ടാം പിറന്നാളായിരുന്നു മെയ് നാലിന്. നടി തൃഷയുടെ പിറന്നാളും മെയ് നാലിനു തന്നെയാണ്.

 

miya-trisha-3

‘‘പ്രിയപ്പെട്ട സൂപ്പർസ്റ്റാർ തൃഷയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാൻ വിലമതിക്കുന്നു. നിങ്ങളെ സ്നേഹിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങളും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നു. അതുകൊണ്ട് രണ്ടുപേർക്കും എന്റെ ജന്മദിനാശംസകൾ’’.– മിയ കുറിച്ചു.’

 

ദ് റോഡ് എന്ന ചിത്രത്തിലാണ് മിയയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്. അരുൺ വശീഗരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, ഷബീർ, എംഎസ് ഭാസ്കർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. യഥാർത്ഥ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് റിപ്പോർട്ടുകളുണ്ട്. സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കെജി വെങ്കടേഷ് ഛായാഗ്രഹണവും നാഗൂരൻ എഡിറ്റിങും നിർവഹിക്കുന്നു.

 

 

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും വീണ്ടും സിനിമയിൽ സജീവമാകുകയാണ് ഇപ്പോൾ. വിക്രത്തിനൊപ്പമെത്തിയ കോബ്രയാണ് മിയ അവസാനം അഭിനയിച്ച തമിഴ് സിനിമ.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com