ADVERTISEMENT

അതിശയകരമായ സിനിമയ്ക്ക് ജൂഡിനോട് നന്ദി പറഞ്ഞ് 2018 ലെ പ്രളയ കാലത്ത് ഗർഭിണിയായ സ്ത്രീയെ എയർ ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തുന്നതിന് നേതൃത്വം വഹിച്ച വിജയ് വർമ. പ്രളയകാലത്ത് കേരളം ഒത്തൊരുമയോടെ ചെയ്ത ദുരിതാശ്വാസപ്രവർത്തനങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്നു നേരിട്ട് സാക്ഷ്യം വഹിച്ച ആളാണ് താൻ എന്ന് വിജയ് വർമ പറയുന്നു. കേരളം നേരിട്ട വലിയൊരു ദുരന്തത്തെ പ്രാധാന്യമൊട്ടും ചോരാതെ അഭ്രപാളിയിലെത്തിച്ചതിനു ജൂഡിനോട് അദ്ദേഹം നന്ദി പറഞ്ഞു. അന്ന് എയർ ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തിയ ഗർഭിണിയും അന്ന് അവർ പ്രസവിച്ച കുട്ടിയും സിനിമയുടെ അണിയറപ്രവർത്തകരെ കാണാൻ നേരിട്ട് എത്തിയിരുന്നു. മനോരമ ഓൺലൈനും ചുങ്കത്ത് ജ്വല്ലറിയും ചേർന്നു നടത്തിയ 2018 സ്പെഷൽ സെലിബ്രിറ്റിയോടുടെ ഭാഗമായാണ് ഈ അപൂർവ നിമിഷങ്ങൾ സംഭവിച്ചത്.

‘‘നിങ്ങളുടെ ഒക്കെ മുന്നിൽ നിന്ന് സംസാരിക്കുന്നതിനേക്കാൾ എയർ ലിഫ്റ്റ് ചെയ്തതായിരുന്നു എളുപ്പമെന്നു എനിക്കിപ്പോൾ തോന്നുകയാണ്. പ്രളയ സമയത്ത് കേരളം നടത്തിയ പ്രവർത്തനങ്ങൾ ഒരു പക്ഷിയുടെ കാഴ്ച പോലെ ഞാൻ കണ്ടതാണ്. എല്ലാവരും ഒരുമയോടെ പ്രവർത്തിച്ച് ഏറ്റവും മഹത്തായ കാര്യമാണ് അന്ന് കേരളത്തിലെ ജനങ്ങൾ ചെയ്തത്. എല്ലാവർക്കും ആശംസകൾ. അന്ന് മത്സ്യത്തൊഴിലാളികൾ ചെയ്ത പ്രവർത്തനമൊന്നും പറഞ്ഞാൽ തീരാത്തതാണ്. എന്തായാലും ജൂഡ് ഏറ്റവും മനോഹരമായി ആ സിനിമ ചെയ്തിട്ടുണ്ട്. കേരളത്തിന് അഭിമാനിക്കാം. അതിശയകരമായ സിനിമയ്ക്ക് നന്ദി ജൂഡ്.’’ വിജയ് വർമ്മ പറഞ്ഞു.

ആലുവയിൽ കെട്ടിടത്തിനു മുകളിലാണു പൂർണഗർഭിണിയായ സാജിദ ജബീൽ കുടുങ്ങിയത്. നാവികസേനാ ഹെലികോപ്റ്ററിലേക്കു ബെൽറ്റിൽ കെട്ടി സാജിദയെ ഉയർത്തിയെടുത്തു. രാവിലെ ഒൻപതരയോടെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിലെത്തിച്ച സാജിദ ഉച്ചയ്ക്കു 2.12നു പ്രസവിച്ചു. സാജിതയുടെ മകന്‍ മുഹമ്മദ്‌ സുബ്‌ഹാന്‌ ഇന്ന് അഞ്ച് വയസ്സ്. ജബീൽ കെ. ജലീൽ ആണ് സാജിതയുടെ ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com