ADVERTISEMENT

ഭർത്താവ് ഷാനിദിനെ ആദ്യമായി പരിചയപ്പെട്ട നിമിഷങ്ങൾ പങ്കുവച്ച് നടി ഷംന കാസിം. ഒരു മെയ് ഒൻപതിനാണ് ദുബായിലെ സ്വകാര്യ ചടങ്ങിൽ വച്ച് ഷംന ആദ്യമായി ഷാനിദിനെ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും കടക്കുകയായിരുന്നു. മനോഹരമായ വിഡിയോ പങ്കുവച്ചാണ് ഷംന ഈ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവച്ചത്.

 

വീടിനുള്ളിൽ നിൽക്കുന്ന വേഷത്തിൽ കയ്യിൽ ഒരു പൂച്ചെണ്ടുമായി ഭർത്താവ് ഷാനിദിന് മുന്നിലേക്ക് സർപ്രൈസായി നടന്നു വരുന്ന ഷംന കാസിമിനെ വിഡിയോയിൽ കാണാം. ഷാനിദിന്റെ മുഖത്തെ അമ്പരപ്പ് മാറിയിട്ടില്ല. കാര്യം എന്തെന്ന് ആൾക്ക് പിടികിട്ടിയിട്ടില്ല എന്ന് മുഖം കണ്ടാൽ വ്യക്തം. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നതും. ജീവിതത്തിൽ ഉടനീളം ഈ സ്നേഹം നിലനിൽക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

 

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കാൽനൂറ്റാണ്ടോളമായി ദുബായിയിൽ താമസക്കാരനാണ് ഷാനിദ് ആസിഫ് അലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com