ADVERTISEMENT

നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ സിനിമ ‘സിന്ദൂരം’ ആമസോൺ പ്രൈമിൽ. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

 

ശ്രീരാമഗിരി ഏജൻസി പ്രദേശത്തെ പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടവും അതിനെ ചൊല്ലിയുള്ള സിംഗണ്ണദളിന്റെ സമരവുമാണ് കഥാപശ്ചാത്തലം. അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സിരിഷറെഡ്‌ഡി ശ്രീരാമഗിരിയിലെത്തുന്നത്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. 

 

അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ, സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വരുന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തുചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ് ? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ് ? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.

 

നിർമാണം പ്രവീൺറെഡ്‌ഡി ജംഗ, സംവിധാനം ശ്യാം തുമ്മലപ്പള്ളി, ഛായാഗ്രഹണം കേശവ, രചന കിഷോർ ശ്രീകൃഷ്ണ, സുബ്ബറെഡ്‌ഡി എം , സംഗീതം ഗൗര ഹരി, പിആ ഓ അജയ് തുണ്ടത്തിൽ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com