ADVERTISEMENT

അടുത്തിടെ ഒരു അഭിമുഖത്തിനിടെ രശ്മിക മന്ദാനയെക്കുറിച്ച് ഐശ്വര്യ രാജേഷ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിൽ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തെക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. രശ്മികയേക്കാൾ ആ കഥാപാത്രം തനിക്കായിരുന്നു കൂടുതൽ യോജിക്കുകയെന്നാണ് ഐശ്വര്യ പറഞ്ഞത്. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് നടിക്കെതിരെ ഉയർന്നത്. രശ്മിക മന്ദാനയുടെ ആരാധകരും ട്രോളുകളുമായി ഐശ്വര്യയ്ക്കു നേരെ എത്തി. ഇപ്പോഴിതാ ഈ വിവാദത്തിൽ സമൂഹമാധ്യമത്തിലൂടെ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.

തെലുങ്ക് സിനിമയിൽ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാൻ എന്ന ചോദ്യത്തിന് പുഷ്പയിൽ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയിൽ പറഞ്ഞു.

‘‘ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകൾ ആ വരി എടുത്തത്. രശ്മിക പുഷ്പയിൽ ചെയ്ത ​ഗംഭീര റോളിനോട് എനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആ​ഗ്രഹിക്കുകയാണ്. രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണം.’’ഐശ്വര്യ ആവശ്യപ്പെട്ടു.

പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതിന് പ്രതികരണവുമായി രശ്മിക തന്നെ രംഗത്തെത്തി. ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാകുമെന്ന് രശ്മിക ട്വീറ്റ് ചെയ്തു. നിങ്ങളോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ. അത് നിങ്ങള്‍ക്കുമറിയാം. ഫര്‍ഹാനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും രശ്മിക കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com