ADVERTISEMENT

ബിഗ് ബോസ് സീസൺ ഫൈവിൽനിന്ന് പുറത്താക്കപ്പെട്ട ഡോ. റോബിൻ രാധാകൃഷ്ണന് തകർപ്പൻ വരവേൽപ് നൽകി പ്രതിശ്രുത വധു ആരതി പൊടി. കഴിഞ്ഞ സീസണിൽനിന്നു പുറത്താക്കപ്പെട്ടിട്ട് സീസൺ ഫൈവിലേക്ക് വിളിച്ചത് റോബിന്റെ വിജയമാണെന്ന് ആരതി മാധ്യമങ്ങളോട് പറഞ്ഞു.  ബിഗ് ബോസ് സീസൺ നാലിനു കിട്ടിയ റേറ്റിങ് സീസൺ ഫൈവിന് ലഭിച്ചില്ലെന്നും അതുകൊണ്ടാണ് റോബിനെ അവർക്ക് ആവശ്യം വന്നതെന്നും ആരതി പറഞ്ഞു. തുടര്‍ന്ന് റോബിനെ വിളിച്ച് ബിഗ് ബോസ് ഹൗസില്‍ കയറ്റുകയായിരുന്നു. അതിനു ശേഷം എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു.

 

‘‘ഡോ. റോബിൻ രാധാകൃഷ്ണൻ ഗെയിം കളിക്കാനല്ല ഇത്തവണ ബിഗ്‌ബോസിൽ പോയത്. അതിഥി ആയാണ് ഡോക്ടറെ ഷോയിലേക്ക് വിളിച്ചത്. പുറത്താക്കിയ ഒരാളെ ഇങ്ങനെ വിളിക്കുമ്പോൾ ഡോക്ടറെ ആവശ്യമായിട്ടാണല്ലോ അവർ വീണ്ടും വിളിച്ചത്, അത് അദ്ദേഹത്തിന്റെ വിജയമാണ്. അതിഥിയായി വിളിച്ചതിൽ സന്തോഷം. അതിനെ പോസിറ്റീവ് ആയി എടുക്കുന്നു. അദ്ദേഹം അവിടെ പോയി വെറുതെ ഇരുന്നാലും കുഴപ്പമില്ല. ഗെയിം കളിക്കാൻ പോയതല്ലല്ലോ.  

 

ബിഗ് ബോസിൽനിന്ന് ഇറങ്ങിയതിനു ശേഷം മുൻ മത്സരാർഥിയായ റിയാസ് കൊടുത്ത അഭിമുഖങ്ങളിലെല്ലാം ഡോക്ടറിനെതിരെ നെഗറ്റീവ് ആയിട്ടാണ് സംസാരിക്കുന്നത്. ടോക്സിക് ആയ ആളുകളെയാണ് ബിഗ്‌ബോസിന്‌ ഇഷ്ടം, അതാണ് റോബിനെ വീണ്ടും വിളിച്ചതെന്ന് റിയാസ് പറഞ്ഞിരുന്നു. ഡോക്ടർ ആയിരുന്നു റിയാസിന്റെ സ്ഥാനത്തെങ്കിൽ അദ്ദേഹത്തെ നന്നായി വരാൻ വിഷ് ചെയ്തു ആയിരിക്കും വിടുക.  

 

രണ്ടുപേരുടെയും സ്വഭാവത്തിന്റെ അന്തരമാണ് അതിൽനിന്ന് മനസ്സിലാകുന്നത്. നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാളെ ഇങ്ങനെ വിളിക്കുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. റിയാസിന് കിട്ടാത്തത് പലതും ഡോക്ടറിന് കിട്ടുന്നതിന്റെ അസൂയയാണ് റിയാസിനെന്ന് സാമാന്യബുദ്ധി ഉള്ള എല്ലാവര്‍ക്കും മനസ്സിലാകും. 

അതിരുവിട്ടു; റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ നിന്നും ‘വീണ്ടും’ പുറത്ത്

 

ബിഗ് ബോസിൽ നടന്ന കാര്യങ്ങളെല്ലാം ഗെയിം ആണ്. അതുകൊണ്ട് അഖിൽ മാരാരെ കൊണ്ട് മസാജ് ചെയ്യിച്ചതിൽ കുഴപ്പമില്ല. അവർ രണ്ട് പേരും ആ സ്പിരിറ്റിലാണ് എടുത്തത്. ബിഗ് ബോസ് സീസൺ നാലിന്റെ ഓളം അഞ്ചിന് ഇല്ല എന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ടാണ് അവർ ഡോക്ടറെ ഷോയിലേക്ക് വിളിച്ചത്. ആത്മവിശ്വാസമുള്ളവർ ഗെയിം കളിച്ച് പുറത്തുവരും അല്ലാത്തവർ എന്നെ നുള്ളി, പിച്ചി എന്നീ പരാതികൾ പറയും.

 

ഇപ്പോൾ അവിടെ നടന്ന അതേ സംഭവത്തിനാണ് ബിഗ്ബോസ് ഡോക്ടറെ കഴിഞ്ഞ സീസണിൽ പുറത്താക്കിയത്. ആ ഒരു ഇമോഷനിലാകും അദ്ദേഹം ഇതൊക്കെ ചെയ്തത്. അതിഥിയായി വിളിച്ച് പോയതാണല്ലോ, അതു തന്നെ ആളുടെ വിജയമാണ്. ജുനൈസ് തനിക്കു പരാതി ഉണ്ടെന്നു പറഞ്ഞതാണ്, അഖിലും തന്റെ തെറ്റ് ഏറ്റു പറഞ്ഞ് പുറത്തിറങ്ങാൻ തയാറായിരുന്നു. പക്ഷേ ബിഗ്ബോസ് ഈ സംഭവം പരിഹരിക്കുകയാണ് ചെയ്തത്. ആ സമീപനം ശരിയാണെന്നു തോന്നുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് അന്ന് ഡോക്ടർക്കും സംഭവിച്ചത്. അപ്പോൾ രണ്ടും രണ്ട് നിയമമായി തോന്നി. ബിഗ്ബോസിന്റെ ആ ഡബിൾ ഗെയിം പുറത്തുള്ളവരെയും അറിയിക്കാൻ ഡോക്ടർ്ക്ക് ഇത് മൂലം സാധിച്ചു.

 

ജുനൈസിന് ആദ്യമേ തന്നെ പരാതി ഉണ്ടായിരുന്നു. ശാരീരിക ഉപദ്രവം എന്നുപറയുന്നത് അവിടെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ടാണ് അദ്ദേഹം അവിടെ ഇടപെട്ടത്. അഖിൽ മാരാർ എന്ന മത്സരാർഥിക്കെതിരെ മാത്രമല്ല അതിപ്പോൾ സാഗറായാലും മറ്റ് ആരായാലും ഡോക്ടർ പ്രതികരിച്ചേനെ. ഡോക്ടർ വന്നപ്പോൾ പരിപാടിയുടെ റേറ്റിങ് കൂടി. എല്ലാവരും അദ്ദേഹത്തെ കാണാനാണു വന്നത്. ഡോക്ടറെ എത്രത്തോളം കാണിച്ചിരുന്നു എന്നത് ലൈവ് കണ്ടാൽ മനസ്സിലാകും. ഡോക്ടറെ അവിടെ കുറച്ചാണ് കാണിച്ചത്. പക്ഷേ അദ്ദേഹത്തെ നെഗറ്റിവ് ആയി ബാധിക്കുന്ന എല്ലാം കാണിക്കുകയും ചെയ്തു. പിന്നെ ജുനൈസിന് പരാതി ഇല്ല എന്നത് പോസിറ്റിവ് ആയി കാണണം. കാരണം ഗെയിം ഗെയിമിന്റെ സ്പിരിറ്റിൽ എടുക്കണം. കളിച്ചു തന്നെ ജയിക്കാം എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഇവരാരും കഴിഞ്ഞ സീസണിലെ പോലെ മുതലെടുക്കാത്തത്. 

 

ഇത്രയൊക്കെ ഡീഗ്രേഡ് ചെയ്തിട്ടും ഒരുപാട് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്കു സന്തോഷം തോന്നും. എന്തെങ്കിലും ക്വാളിറ്റി ഇല്ലാതെ ഇത്രയും ആളുകൾ ഒരാളെ ഇഷ്ടപ്പെടില്ലല്ലോ?. ’’–ആരതി പൊടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com