വൈറലായി ‘2018’ മിനിമൽ ട്രെയിലർ
Mail This Article
മലയാളത്തിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ‘2018’ സിനിമയ്ക്ക് മിനിമൽ ട്രെയിലർ ഒരുക്കി കയ്യടി നേടി ഒരു കൂട്ടം ചെറുപ്പക്കാർ. സമൂഹമാധ്യമത്തിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. പരിമിതമായ സാങ്കേതികവിദ്യ കൊണ്ട് ട്രെയിലറിനോട് ഏറെ യോജിക്കുന്ന തരത്തിലാണ് ഇവർ വിഡിയോ ഒരുക്കിയിരിക്കുന്നത്.
അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേൻ, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.