വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിൽ ?
Mail This Article
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച് മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് ശ്രീധർ പിള്ള പറയുന്നു. അച്ഛനും മകനുമായാണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും ക്ലൈമാക്സിൽ അരമണിക്കൂറോളം നീളുന്ന സംഘട്ടനരംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റ് ആണെന്നും ഫാൻസ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.
ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്‌ഷന്‍ ജോലികളുണ്ടാകും. ക്രിസമസ് റിലീസ് ആയി ചിത്രം തിയറ്ററുകളിെലത്തും.
ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റു താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവർ സിനിമയിൽ അണിനിരക്കുന്നുണ്ട്.
ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.