ADVERTISEMENT

ഏറെ ജനശ്രദ്ധനേടിയ ‘യുവം’ എന്ന ചിത്രത്തിനുശേഷം പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാണി ചിത്തിര മാർത്താണ്ഡ’. വൺസ് അപ്പോൺ എ ടൈം പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റെയും മകന്‍റെയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ദൃശ്യവത്കരിക്കുന്ന ഒരു റൊമാന്‍റിക് കോമഡി സിനിമയാണ് 'റാണി ചിത്തിര മാർത്താണ്ഡ'.

 

ഒരു വഞ്ചിയിൽ ദൂരേക്ക് യാത്ര ചെയ്യുന്ന നായകന്‍റെ ദൃശ്യങ്ങളുമായാണ് ടൈറ്റിൽ അനൗണ്സ്മെന്‍റ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. 

 

'ഭയാനകം', 'ശബ്‍ദിക്കുന്ന കലപ്പ' എന്നീ സിനിമകൾക്ക് ക്യാമറയൊരുക്കി രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ 'വിൻഡ്സ് ഓഫ് സംസാര', 'ഡിവൈൻ ടൈഡ്സ്' ആൽബങ്ങളിലൂടെ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിങ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ അനൂപ് കെ.എസ്. ആണ്.

 

എഡിറ്റർ ജോൺകുട്ടി, സംഗീതം മനോജ് ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, കലാസംവിധാനം ഔസേഫ് ജോൺ, കോസ്റ്റ്യൂം ലേഖ മോഹൻ, ഗാനരചന വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്സ് മേരകി, സ്റ്റിൽസ് ഷെബീർ ടികെ, ഡിസൈൻസ് യെല്ലോടൂത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com