ADVERTISEMENT

വിവാഹിതയായ കാര്യം വെളിപ്പെടുത്തി ടിക്ടോക് താരവും ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയുമായ അതുല്യ പാലക്കൽ. ദിലീപൻ പുഗഴെന്ധി എന്നയാളുമായുള്ള വിവാഹ ചിത്രമാണ് അതുല്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം നടനും സംവിധായകനും നിർമാതാവുമാണ്. ഈ വർഷം തമിഴിൽ റിലീസ് ചെയ്ത ‘യെവൻ’ എന്ന സിനിമ ദിലീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ നായകനായെത്തിയതും ദിലീപന്‍ ആണ്.

athulya-palakkal-dhileepan

കഴിഞ്ഞ മാസമാണ് അതുല്യയും ദിലീപനും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാര്‍ത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് അതുല്യ തന്നെ രംഗത്തുവന്നത്.

athulya-palakkal-wedding

‘‘ കഴിഞ്ഞ മാസം നാലാം തrയതി ഞാൻ വിവാഹിതയായി. എന്റെ പ്രണയി/z വിവാഹം കഴിച്ചു. എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു, അതിനാൽ അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. 28 വർഷം ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങളെ ഞാൻ വിട്ടുപോകണമെങ്കിൽ ഈ തീരുമാനം എടുക്കാൻ എന്റെ കുടുംബാംഗങ്ങൾ എത്രമാത്രം കാരണമായിട്ടുണ്ടാകും എന്ന് ചിന്തിക്കുക.

athulya-palakkal-dhileepan2

 

athulya-palakkal-4

നമ്മൾ 2023ലാണ് ജീവിക്കുന്നത്. പക്ഷേ പുതിയ കാലത്തും ഇപ്പോഴും ചിലർ പ്രണയത്തിന് എതിരാണ്. ഞാൻ നേരിട്ടതെല്ലാം ഉടൻ തന്നെ ഒരു പ്രസ് മീറ്റിൽ പങ്കുവയ്ക്കും. നിങ്ങളുടെയെല്ലാം ആശംസകൾക്ക് നന്ദി’’.–അതുല്യ സമൂഹമാധ്യമത്തിൽ കുറിച്ചു.

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, മോജ്, തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് അതുല്യ പാലക്കൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്.

 

English Summary: Tiktok star Athulya Palakkal ties the knot with tamil director Dhileepan Pugazhendhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com