ADVERTISEMENT

ഉറ്റ സുഹൃത്തും നടനുമായ അപ്പ ഹാജയുടെ മകളുടെ വിവാഹത്തില്‍ കുടുംബസമേതം പങ്കെടുത്ത് കൃഷ്ണകുമാർ. വർഷങ്ങളായി സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് കൃഷ്ണകുമാറും അപ്പ ഹാജയും. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും ആ അടുപ്പമുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ വിവാഹത്തിനെത്തിയത്. 

appa-haji-daughter-weddiing-2
ചിത്രത്തിനു കടപ്പാട്: www.instagram.com/aspire_event_designers/

 

സിന്ധു കൃഷ്ണയും ഇഷാനി കൃഷ്ണയും ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നടി ബീന ആന്റണി, മായാ വിശ്വനാഥ്, തെസ്നി ഖാൻ തുടങ്ങിയ അഭിനേതാക്കളും വിവാഹത്തിനെത്തി.

beena-antony-krishnakumar
ചിത്രത്തിന് കടപ്പാട്: www.instagram.com/imbeena.antony/
beena-ahaana
ചിത്രത്തിന് കടപ്പാട്: www.instagram.com/imbeena.antony/

 

ബീന ആന്റണിയും ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘‘ഹാജ, കിച്ചു, ഞാനുമായി നല്ലൊരു ബോണ്ടിങ് ഉണ്ടായിരുന്ന യഥാർഥ സുഹൃത്തുക്കൾ, എത്രയോ വർഷങ്ങൾക്ക് ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങളെല്ലാവരും ഒത്തുകൂടിയപ്പോൾ. ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു.’’ ബീന കുറിച്ചു.

 

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കൃഷ്ണകുമാർ തന്റെ പ്രിയ സുഹൃത്ത് അപ്പ ഹാജയ്‌ക്കൊപ്പമുള്ള പെരുന്നാൾ ആഘോഷത്തിന്റെ ഓർമകളെ കുറിച്ച് ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. പെരുന്നാൾ ദിനങ്ങളിൽ ഹാജയ്‌ക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഷൂട്ടിലാണെങ്കിലും ഹാജയുടെ വക സ്പെഷൽ ഭക്ഷണം വീട്ടിലെത്തിക്കുമെന്നും കൃഷ്ണകുമാർ പറയുന്നു.

 

തിരുവനന്തപുരത്ത് കൃഷ്ണകുമാർ താമസിച്ചിരുന്ന ഫ്ലാറ്റിലെ അയൽവാസികളുടെ ബന്ധുവായിരുന്നു അപ്പഹാജ. 1988 ൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പ ഹാജയുടെ സിനിമാപ്രവേശം. 

 

ഇൻഹരിഹർ നഗറിലെ അപ്പ ഹാജയുടെ വേഷം മലയാളികൾ മറക്കാനിടയില്ല. പിന്നീട് ഇതിന്റെ തുടർഭാഗം എത്തിയപ്പോഴും അപ്പ ഹാജ അതേ കഥാപാത്രമായി അഭിനയിച്ചിരുന്നു.

 

English Summary: Actor Appa Haja's daughter wedding photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com