ADVERTISEMENT

അഖിൽ മാരാർ സ്വന്തം സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തെ ഒഴിവാക്കി നിർത്തി എന്ന പ്രചാരണം തെറ്റാണെന്നും ഷിജുവിന്റെ ഭാര്യ പ്രീതി. ബിഗ് ബോസ് ഫാമിലി വീക്കിന്റെ ഭാഗമായി മത്സരാർഥികളുടെ കുടുംബങ്ങൾ ബിഗ് ബോസ് ഹൗസിലെത്തിയിരുന്നു. ഷിജുവിന്റെ ഭാര്യ പ്രീതിയും മകൾ മുസ്കാനയുമാണ് ആദ്യം എത്തിയത്. വീട്ടിലെത്തിയ പ്രീതി, അഖിൽ മാരാരോട് സംസാരിച്ചില്ലെന്നും അദ്ദേഹത്തിനെതിരെ ചില കാര്യങ്ങൾ പറഞ്ഞുവെന്നും വാർത്തകള്‍ വന്നിരുന്നു. അഖിൽ തനിക്ക് സഹോദര തുല്യനാണ്, അഖിലിന്റെ ഭാര്യ ലക്ഷ്മി അടുത്ത സുഹൃത്തുമാണ്. ബിഗ് ബോസ് വീട്ടിൽ ചെന്നപ്പോൾ എല്ലാവരോടും ഒരുപോലെയാണ്. അഖിൽ നല്ല ഗുണങ്ങളുള്ള വ്യക്തിയാണെന്നും അഖിലും ഭാര്യയുമായുള്ള ബന്ധം എന്നന്നേക്കും തുടരുമെന്നും വെറുതെ കള്ളത്തരങ്ങൾ പടച്ചു വിടരുതെന്നും പ്രീതി പറയുന്നു.

‘‘ഞാൻ ഷിജുവിനെപ്പോലെ ആണ്. ആരെയും നെഗറ്റീവ് ആക്കില്ല. എല്ലാവർക്കും പോസിറ്റീവ് വൈബ് കൊടുത്താണ് പുറത്തു വന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നും നമുക്ക് അകത്തുപോയി പറയാൻ കഴിയില്ല. ഷിജു കഴിഞ്ഞാൽ എനിക്ക് ഇഷ്ടം മാരാരെയാണ്. ഫാദേഴ്‌സ് ഡേയിൽ മകളുടെ മെസ്സേജ് കിട്ടാത്തതുകൊണ്ട് ഷിജുവിന് വിഷമമായിരുന്നു. കോൾ കിട്ടിയപ്പോൾ ഷിജു വിളിച്ച് മെസേജ് പറഞ്ഞിരുന്നു. അപ്പോഴും വിഷമത്തിലാണ് മെസേജ് നൽകിയത്. ഞങ്ങൾ ചെല്ലുന്ന കാര്യം സസ്പെൻസ് ആയിരുന്നു.
പുള്ളിക്ക് എന്തോ ഒരു തോന്നൽ ഉണ്ടായിരുന്നു വരാൻ പോകുന്നത് ഞങ്ങൾ തന്നെ ആണെന്ന്. അതുകൊണ്ട് അദ്ദേഹം കരയാൻ തുടങ്ങിയിരുന്നു. ഞാൻ അവിടെ എത്തി ആദ്യം കണ്ടത് മാരാരെയാണ്. മോൾ ആണ് എനിക്ക് ഷിജുവിനെ കാണിച്ചു തന്നത്. ഞങ്ങൾ അടുത്ത് ചെന്നതും ഷിജു കരയാൻ തുടങ്ങി. എത്ര മാസങ്ങൾക്കു ശേഷമാണ് കാണുന്നത്. എന്റെ മകൾ വരെ പൊട്ടിക്കരഞ്ഞു. എല്ലാവരെയും കണ്ടപ്പോൾ സന്തോഷം തോന്നി. മകൾക്കും സന്തോഷമായിരുന്നു. പുറത്തെ കാര്യങ്ങൾ ഒന്നും അവരോട് പറഞ്ഞില്ല. നമുക്ക് ഏറ്റവും ഇഷ്ടമുള്ളവരോട് പോലും ഒന്നും പറയാൻ പറ്റില്ല.

മാരാരോട് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അവിടെ നടന്നത് പലതും കാണിച്ചിട്ടില്ല. ഗെയിമിൽ ശ്രദ്ധ ചെലുത്താൻ ഞാൻ ഷിജുവിനോട് പറഞ്ഞു. മാരാര്‍ക്കെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ന്യൂസ് പ്രചരിക്കുന്നതായി അറിഞ്ഞു. മാരാരും ഷിജുവും തമ്മിൽ മത്സരമില്ല അവിടെ ഫ്രണ്ട്ഷിപ് ആണ്. അവിടെയുള്ള എല്ലാവർക്കും അവരുടെ സൗഹൃദത്തിൽ അസൂയയാണ്. അവർ തമ്മിൽ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല. മാരാർ ആണ് ഷിജുവിനെ ഗൈഡ് ചെയ്യുന്നത്. ഷിജു അന്തർമുഖനാണ്. ഇന്നലെയും കൂടി ഞാൻ മാരാരോടു ചോദിച്ചു, ‘‘അഖിലേ ഈ കൂർക്കം വലി എങ്ങനെയാണ് സഹിക്കുന്നതെന്ന്’’.

മാരാരുടെ ഭാര്യയും ഞാനും നല്ല സുഹൃത്തുക്കളാണ്. മാരാര്‍ക്ക് ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ട്. ചില മത്സരാർഥികൾക്ക് അത് ചിലപ്പോൾ അറിയില്ലായിരിക്കും. എന്റെ ഭർത്താവ് ഒരിക്കലും മോശമായ ഒരു തീരുമാനം എടുക്കില്ല. നാലുപേര്‍ പുറത്ത് നിന്നും അകത്തു പോയിട്ട് എന്താണ് സംഭവിച്ചത്? എനിക്ക് റിയാസിനെ ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഇവർ എല്ലാം മാരാരുടെയും ഷിജുവിന്റെയും സൗഹൃദം തകർക്കാൻ നോക്കി. ഷിജു ഡേഞ്ചർ ഫിറോസുമായി ഒരു ബെറ്റ് വച്ചിട്ടുണ്ട് പുറത്തു വന്നാൽ സൗഹൃദം തുടരില്ല എന്ന്. ഞാൻ എഴുതിത്തരാം അവർ ഉറപ്പായും സൗഹൃദം തുടരും. ഞാൻ ഇന്നലെ മാരാരോട് പറഞ്ഞു, അഖിലും ഷിജുവും അകത്താണെങ്കിൽ ഞാനും ലക്ഷ്മിയും പുറത്തുണ്ടെന്ന്. മാരാരും ലക്ഷ്മിയും എനിക്കു വളരെ വേണ്ടപ്പെട്ടവരാണ്. നമ്മൾ എല്ലാരോടും ഡിപ്ലോമാറ്റിക് ആയിരിക്കണം. എല്ലാവരോടും സംസാരിക്കണം.

ശോഭ, സെറീന, ജുനൈസ് എല്ലാവരോടും ഞാൻ നന്നായി പെരുമാറി. ജുനൈസ് ഒരു ചെറിയ കുട്ടിയാണ്. അവന്റെ യൂട്യൂബ് വിഡിയോകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ബിഗ് ബോസിൽ പുള്ളിക്ക് കളിച്ചേ പറ്റൂ. ഇവരെല്ലാം ആരെയാണ് ടാർഗറ്റ് ചെയ്യുന്നത് എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് അവരോടൊന്നും മോശമായി പെരുമാറേണ്ട കാര്യമില്ല. കാരണം ഞാൻ ജീവിതത്തിലുടനീളം ഡിപ്ലോമാറ്റിക് ആയിരുന്നു. നമ്മൾ എല്ലാർക്കും തുല്യ പരിഗണന കൊടുക്കണം. ഞാൻ വളരെ സന്തോഷത്തിൽ നടക്കുന്ന ആളാണ്. അഖിൽ ഞങ്ങളെ കണ്ടപ്പോൾ കരഞ്ഞു എന്നെയും മകളെയും കെട്ടിപ്പിടിച്ചു. ഞാൻ പറഞ്ഞു ഒന്നുകൊണ്ടും വിഷമിക്കരുത്, പുള്ളിക്കാരി വരു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com