ADVERTISEMENT

റിനോഷ് ജോർജിനു പിന്നാലെ സുഹൃത്ത് അനിയൻ മിഥുനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത്. സീസൺ ഫൈവ് അവസാനിക്കാൻ ഒരാഴ്ച കൂടി ബാക്കി നിൽക്കുമ്പോഴാണ് മിഥുന്റെ പുറത്താകൽ സംഭവിക്കുന്നത്. അഖിൽ മാരാർ, ശോഭ, നാദിറ, ജുനൈസ്, സെറീന, റെനീഷ, ഷിജു എന്നിവർ ടിക്കറ്റ് ടു ഫിനാലെയിലേക്ക് കടന്നു. 

 

വുഷു ചാമ്പ്യൻ എന്ന വിശേഷണത്തോടെ ബിഗ് ബോസിലേക്ക് എത്തിയ മത്സരാര്‍ഥിയാണ് അനിയൻ മിഥുൻ. തന്റേതായ സംഭാഷണ ശൈലികൊണ്ടും മത്സരങ്ങളിലെ മാന്യമായ ഇടപെടലുകൊണ്ടും ഏവർക്കും പ്രിയങ്കരനായിരുന്നു. അതിനിടയിൽ വീക്‌ലി ടാസ്കില്‍ മിഥുൻ പറഞ്ഞൊരു പ്രണയ കഥ വിവാദത്തിലാകുകയും വീടിനു പുറത്തും ഏറെ ചർച്ചാ വിഷയമാകുകയും ചെയ്തു.

 

ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ, മിഥുൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർഥികൾ. ആരാകും ഫൈനൽ ഫൈവിലെത്തുന്ന മറ്റു മത്സരാർഥികൾ, ആരാകും ഈ വർഷത്തെ ബിഗ് ബോസ് വിജയി എന്നൊക്കെ അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com