ബിജു മേനോൻ ചിത്രം ‘തുണ്ട്’
Mail This Article
ബിജു മേനോനെ നായകനാക്കി നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുണ്ട്’. തല്ലുമാല,അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ഛായാഗ്രാഹകൻ ജിംഷി ഖാലിദും നിർമാണ പങ്കാളിയാണ്.
സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്.
എഡിറ്റിങ് നമ്പു ഉസ്മാൻ, ലിറിക്‌സ് മു.രി, ആർട് ആഷിഖ് എസ്., സൗണ്ട് ഡിസൈൻ വിക്കി കിഷൻ, ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്, ആക്‌ഷൻ ജോളി ബാസ്റ്റിന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ, അസോഷ്യേറ്റ് ഡയറക്ടർ ഹാരിഷ് ചന്ദ്ര, സ്റ്റിൽ രോഹിത് കെ. സുരേഷ്, വിതരണം സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ, ഡിസൈൻ ഓൾഡ്മങ്ക്.