ADVERTISEMENT

ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന ആ പേര് ഇതാണ് – ക്ലിൻ കാര കൊനിഡേല! തെലുങ്ക് സൂപ്പർതാരം രാംചരൺ തേജയുടെയും ഉപാസന കാമിനേനിയുടെയും മകളുടെ പേര് പുറംലോകത്തെ അറിയിച്ചത് മുത്തച്ഛൻ മെഗാസ്റ്റാർ ചിരംജീവിയാണ്. ലളിതാസഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിനു പേര് കണ്ടെത്തിയതെന്നും ചിരംജീവി ട്വീറ്റ് ചെയ്തു. ജൂൺ 20 നു രാവിലെയായിരുന്നു രാം ചരൺ–ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്.

 

‘ക്ലിൻ‌ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്ന് അർഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്.  ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’’ ചിരംജീവി ട്വിറ്ററിൽ കുറിച്ചു.

 

സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പഴ്‌സൻ കൂടിയാണ് ഉപാസന.

 

English Summary: Ram Charan, Upasana name their daughter Klin Kaara Konidela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com