ADVERTISEMENT

ജെഎഫ്ഡബ്യു 2023 അവാർഡ് വേദിയിൽ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ. കാർത്തി നായകനായെത്തിയ ‘വിരുമൻ’ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അതിഥിയുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘വിരുമൻ’. നടൻ അർജുൻ ദാസ് ആണ് നടിക്ക് അവാർഡ് സമ്മാനിച്ചത്. വിജയി ആരെന്ന് മൈക്കിലൂടെ പറയാതെ അതിഥിയുടെ മുന്നിലെത്തി വേദിയിലേക്ക് സ്വീകരിച്ചാണ് അർജുൻ അവാർഡ് പ്രഖ്യാപനം നടത്തിയത്.

 

മെഡിസിൻ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അതിഥി അഭിനയരംഗത്തെത്തുന്നത്. അഭിനയത്തിനു പുറമെ ഗായിക കൂടിയായ താരം അഭിനയിച്ച സിനിമകളിലെല്ലാം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ നായകനാകുന്ന ‘മാവീരൻ’ ആണ് അതിഥിയുടെ അടുത്ത ചിത്രം.

 

ശങ്കർ–ഈശ്വരി ദമ്പതികളിലെ മൂത്ത കുട്ടിയാണ് അതിഥി. ഐശ്വര്യ ശങ്കർ, അർജിത് ശങ്കർ എന്നിവരാണ് സഹോദരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com