ടൊറൊറ്റോയായി തിലകൻ; ഡാന്റെയായി സലിംകുമാർ; ഫാസ്റ്റ് 10 ‘കോമഡി’ ട്രെയിലർ
Mail This Article
×
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയിൽ മലയാളത്തിലെ താരങ്ങൾ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും. സൂപ്പർതാരങ്ങളല്ല, നമ്മുടെ പ്രിയപ്പെട്ട കോമഡി താരങ്ങളായ ജഗതിയും ഇന്നസന്റും സലിംകുമാറുമൊക്കെ. അങ്ങനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ‘ഫാസ്റ്റ് എക്സി’ന്റെ ട്രെയിലറാണ് ‘എഐ’ (ആർട്ടിഫിഷ്യൽ ഇന്റലിജെന്‍സ്) സഹായത്തോടെ ചെയ്ത് ‘മലയാളി’മയം ആയിക്കിയിരിക്കുന്നത്.
ഡൊമിനിക് ടൊറൊറ്റോയായി തിലകനും ഡെക്കാർഡ് ഷോ ആയി മുകേഷും ഹോബ്സ് ആയി ഇന്നസന്റും എത്തുന്നു. മലയാളത്തിലെ രസകരമായ കോമഡി സംഭാഷണങ്ങളും കോർത്തിണക്കിയ ടീസർ സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.