സ്റ്റൈലിഷായി ജയസൂര്യ; പുതിയ പരസ്യചിത്രം വൈറൽ
Mail This Article
സ്റ്റൈലിഷ് ലുക്കിൽ പുതിയ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട് നടൻ ജയസൂര്യ. താടി നീട്ടി കണ്ണാടിയുമായി വേറിട്ട ലുക്കിലാണ് താരത്തെ കാണാനാകുക. തെന്നിന്ത്യയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ പോത്തീസിന്റെ പോത്തീസ് ആടി സെയിലിന്റെ പരസ്യത്തിലാണ് പുതിയ ഗെറ്റപ്പിൽ ജയസൂര്യ എത്തുന്നത്. പോത്തീസിന്റെ േകരള ബ്രാൻഡ് അംബാസഡർ കൂടിയാണ് ജയസൂര്യ. ദിവ്യ പിള്ളയാണ് ജയസൂര്യയ്‌ക്കൊപ്പം പരസ്യത്തിൽ എത്തുന്നത്.
പോത്തീസിന്റെ പുതിയ ആടിമാസ സെയിലിന്റെ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജീവ് ഹനീഫാണ്. ഛായാഗ്രഹണം മഹേഷ് രാജ്. കൈലാസ് മേനോൻ സംഗീതം ചെയ്തിരിക്കുന്ന പരസ്യ ചിത്രം സാൾട് ആൻഡ് പേപ്പർ ആഡ്സ് ആണ് അണിയിച്ചൊരുക്കിയത്. ജയസൂര്യയുടെ ഭാര്യയായ സരിത ജയസൂര്യ തന്നെയാണ് കോസ്റ്റ്യൂം അണിയിച്ചൊരുക്കിരിക്കുന്നത്.
അതേ സമയം ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തനാറി’നു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കഥാപാത്രങ്ങൾക്കുവേണ്ടി ഏതറ്റം വരെയും ശരീരം മാറ്റിമറിക്കുന്ന താരം ഇത്തവണയും ഗംഭീര മേക്കോവറാകും ചിത്രത്തിനുവേണ്ടി ചെയ്യുകയെന്ന് റിപ്പോർട്ട് ഉണ്ട്.
ജംഗിൾ ബുക്ക്, ലയൺ കിങ്, അവതാർ തുടങ്ങിയ സിനിമകളുടെ സാങ്കേതികതയോട് കിടപിടിക്കുന്ന തരത്തിലാണ് കത്തനാർ ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.