ADVERTISEMENT

ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന പുതിയ ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം, കൊച്ചി, ഹൈദ്രാബാദ്, പൊള്ളാച്ചി തുടങ്ങിയ നാല് ലോക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിൽ ആയാണ് 75 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്  പൂർത്തിയാകുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

bhavana-studios

 

തണ്ണീർമത്തൻ ദിനങ്ങൾ,  സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ ഡി ആണ്  ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ സംവിധാനം ചെയ്യുന്നത്.  ഗിരീഷ് എ.ഡി., കിരൺ ജോസി എന്നിവർ ചേർന്ന്  തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷ്ണു വിജയ്‌യുടെ സംഗീതമാണ്. തല്ലുമാല, സുലേഖ മനസിൽ തുടങ്ങിയ സമീപകാല വിഷ്ണു വിജയ് ചിത്രങ്ങളിലെ ഗാനങ്ങൾ കേരളക്കരയാകെ തരംഗം സൃഷ്ടിച്ചിരുന്നു. 

 

അജ്മൽ സാബു ക്യാമറയും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഗാന രചന സുഹൈൽ കോയ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്‌ഷൻ ഡയറക്ടർ ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി സുമേഷ്–ജിഷ്ണു, കളറിസ്റ്റ് രമേശ് സി പി, പ്രൊഡക്‌ഷൻ കൺട്രോളർ റിച്ചാർഡ്,  ഡിഐ -കളർ പ്ലാനറ്റ് സ്റ്റുഡിയോസ്,  വിഎഫ്എക്സ് എഗ് വൈറ്റ് വീ എഫ്എക്സ്, സ്റ്റിൽസ് ജാൻ ജോസഫ് ജോർജ്,  പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്സ്, പിആർഒ ആതിര ദിൽജിത്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ, എക്സിക്യൂട്ടീവ്‌  പ്രൊഡ്യൂസർ ജോസ് വിജയ്, ബെന്നി കട്ടപ്പന, വിതരണം ഭാവന റിലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com